ഹരിപ്പാട്: വിശ്വകർമ്മ സർവീസ് സൊസൈറ്റി കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനാഘോഷം 17ന് എൻ. എസ്.എസ് ഓഡിറ്റോറിയത്തിൽ നടത്തും. വൈകിട്ട് മൂന്നിന് യൂണിയൻ പ്രസിഡന്റ്‌ എൻ.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബോർഡ്‌ മെമ്പർ എം. മുരുകൻ പാളയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാർത്ഥികളെ ആദരിക്കലും അവാർഡ് ദാനവും കേരള ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ എം.സത്യപാലൻ, ബി ജെ പി ദക്ഷിണ മേഖല പ്രസിഡന്റ്‌ കെ സോമൻ എന്നിവർ നിർവഹിക്കും. മുതിർന്ന അംഗങ്ങളെ മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ.ആർ.രാജേഷ്, രഞ്ജിത് ജനാർദ്ദനൻ എന്നിവർ ആദരിക്കും. കാർത്തികപ്പള്ളി താലൂക്കിലെ എല്ലാ ശാഖാമന്ദിരങ്ങളിലും വിശ്വകർമ്മ പൂജയും പതാക ഉയർത്തലും മധുര പലഹാര വിതരണവും ഉണ്ടാകുമെന്ന് യൂണിയൻ സെക്രട്ടറി സി.കൃഷ്ണൻ ആചാരി അറിയിച്ചു.