ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ആഗസ്റ്റ് മാസത്തെ വേതനവും ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്തയും ഓണം കഴിഞ്ഞിട്ടും നൽകിയില്ല. എല്ലാ മേഖലകളിലും ഓണത്തിന് മുമ്പ് ശമ്പളവും ഉത്സവബത്തയും നൽകിയപ്പോൾ റേഷൻ വ്യാപാരികളെ മാത്രം സർക്കാർ അവഗണിച്ചതായി കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അതത് മാസം വിതരണം പൂർത്തീകരിച്ചു അഞ്ചു ദിവസത്തിനുള്ളിൽ വേതനം നൽകണമെന്ന് നിർദേശമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വ്യാപാരികളുടെ കഴിഞ്ഞ മാസത്തെ വേതനവും ഉത്സവ ബത്തയും ഉടൻ നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.