ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ പതാകദിനം ആചരിക്കും. ബ്രാഞ്ച്, ലോക്കൽ,മണ്ഡലം കമ്മിറ്റികൾ പാർട്ടി പതാക ഉയർത്തും. സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള രക്തപതാക യുമായുള്ള ജാഥ വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 29ന് പുറപ്പെടും. രാവിലെ 8ന് പി.കെ.മേദിനി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന് പതാക കൈമാറും.