 
ആലപ്പുഴ : മണ്ണഞ്ചേരി ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീ ക്ഷേത്രത്തിലെ അറപ്പുര സമർപ്പണം തിരുവനന്തപുരം കെ. സത്യനാരായണൻ ശ്രീലാസ്യം നിർവഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് വി.സി.വിശ്വമോഹൻ അദ്ധ്യക്ഷനായി. ദേവീ ചിത്രങ്ങൾ എൻ.അനിൽകുമാർ നീലാംബരി അനാച്ഛാദനം ചെയ്തു. അറയിലെ ഭദ്രദീപ പ്രകാശനം ക്ഷേത്രം മേൽശാന്തി സുരേഷ് നമ്പൂതിരിയും അറയുടെ ഉദ്ഘാടനം വല്ലയിൽ രാമചന്ദ്രൻ നായ്ക്കനും നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി കാശാംകോട് മന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ദേവിയുടെ തിരുവാഭരണം അറയിൽ സമർപ്പിച്ചു. അനുബന്ധ മുറികളുടെ സമർപ്പണം കാട്ടിൽ കോവിലകം ഹരികൃഷ്ണ വർമ്മയും ഭഗവതിയുടെ തിരുരൂപം അനാച്ഛാദനം റോമി ഗുരുകുലവും നിർവ്വഹിച്ചു. അറപ്പുരയിലെ ദേവീ ചിത്രം , ശിവപാർവ്വതി ചിത്രം എന്നിവ ആലേഖനം ചെയ്ത ഹരികൃഷ്ണനെ ദേവസ്വം മാനേജർ കെ.പി.ഉണ്ണിക്കൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്.സുയ മോൾ , മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി.സുനിൽ കുമാർ, എസ്. ദീപു, സി.പി.രവീന്ദ്രൻ ,പി.എസ്.സന്തോഷ് കുമാർ , പി.എസ്.സജീവ് എന്നിവർ പ്രസംഗിച്ചു. സി.പി ശിവപ്രസാദ് സ്വാഗതവും കെ.എസ്.രാജേഷ് നന്ദിയും പറഞ്ഞു.