 
ആലപ്പുഴ : നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരത്തിൽ പല ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമല്ലാതായിട്ട് 10 ദിവസത്തിലേറെയായി.തിരുവോണ ദിവസം പോലും പല വീടുകളിലും കുടിവെള്ളം ലഭിച്ചില്ല.തുക്കുകുളത്തെ 2 പമ്പ് സെറ്റുകളും.വഴിച്ചേരിയിൽ വാട്ടർ അതോറിട്ടി ഓഫീസിലെ പമ്പ് സെറ്റുകളും പ്രവർത്തിക്കാതായിട്ടും പരിഹാരം കാണുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എസ്.സുമേഷ്,വി.സി.സാബു,വൈസ് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ, എ.എൻ.പുരം കൗൺസിലർ സുമ, ഷോളി അനിൽകുമാർ,രമേശൻ എന്നിവർ സംസാരിച്ചു.