g
ബി.സുജാതന്റ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ മുൻമന്ത്രി ജി.സുധാകരൻ സംസാരിക്കുന്നു

ആലപ്പുഴ : കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞുവരികയാണെങ്കിലും വീടുകളിലെ അക്രമങ്ങളും റോഡപകടങ്ങളും നായകളുടെ ആക്രമണവും വർദ്ധിക്കുകയാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. കാലാനുസൃതമായി പരിചരണം നടത്തിയാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമായി നിലകൊള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.സുജാതന്റ നിര്യാണത്തിൽ അനുശോചിച്ച് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ .

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള പഠനങ്ങൾ നടത്തുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും 'കണ്ണീർച്ചാലുകളെ സാക്ഷി ' എന്ന രചനയിലൂടെ റോഡപകടങ്ങളെ സംബന്ധിച്ച് പഠനഗ്രന്ഥം തയ്യാറാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ബി.സുജാതനെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ സിഡാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല അനുശോചനം പ്രമേയം അവതരിപ്പിച്ചു. പി.ജെ.കുര്യൻ ,ബി.ജോസുകുട്ടി, ദിലീപ് ചാത്തനാട് , ഫിലിപ്പോസ് തത്തംപള്ളി ,റോയി വേലിക്കെട്ടിൽ ,വേണുകുട്ടൻ കുറവൻതോട് ,ഹക്കിം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.