 
ആലപ്പുഴ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡിൽ ആര്യാട്.നോർത്ത് എട്ടു കോളനിയിൽ കണ്ണൻ (മാട്ട കണ്ണൻ-32) എന്നയാളെ ജില്ലാ കളക്ടറുടെ ഉത്തരവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കണ്ണനെതിരെയുള്ള ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.