ചാരുംമൂട് : ജില്ലാ ജൂഡോ അസോസിയേഷന്റെ മുഖ്യ പരിശീലന കേന്ദ്രമായ കാനോ ജൂഡോ സ്കൂൾ പറയംകുളം ജംഗ്ഷന് തെക്കുവശമുള്ള സ്വന്തം കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് എം.എസ്. അരുൺ കുമാർ എം.എൽ.എ നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ജെ.നിസാമുദീൻ അദ്ധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനം എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് നിർവ്വഹിക്കും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉന്നത വിജയം നേടിയ ജൂഡോ വിദ്യാർത്ഥികളെ അനുമോദിക്കും.