photo
താമരക്കുളം കിഴക്കേമുറി ശ്രീദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു.

ചാരുംമൂട് : താമരക്കുളം കിഴക്കേമുറി 39-ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ അനുമോദനവും അവാർഡ് ദാനവും ,പഠനോപകരണ വിതരണവും നടന്നു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അദേഹം അനുമോദിച്ചു. കരയോഗം പ്രസിഡന്റ് കെ.ജി.മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള കാഷ് അവാർഡുകളും യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം സെക്രട്ടറി പി.എൻ.അച്ചുതൻപിള്ള പി.മുരളീധരൻ നായർ ,ടി.ശ്രീദേവിയമ്മ, കെ.ജി.വിജയമോഹനൻ നായർ, എൽ. ഉഷാകുമാരി , എ.വി.സുരേഷ് കുമാർ , ബി.സുഭാഷ്, ആർ.രവീന്ദ്രൻ പിള്ള, ജി.അജിത എന്നിവർ സംസാരിച്ചു.