 
മാന്നാർ : ലഹരി വിരുദ്ധ സന്ദേശവുമായി ചെന്നിത്തല മഹാത്മാ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ മാന്നാർ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും നൽകി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കാരാഴ്മ ജംഗ്ഷൻ, പുത്തുവിളപ്പടി ജംഗ്ഷൻ എന്നിവിടങ്ങളിലെത്തിയശേഷം തിരികെ സ്കൂളിൽ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് അശ്വതി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ഇൻസ്ട്രക്ടർമാരായ മനോജ് നമ്പൂതിരി, രജനി എന്നിവർ പങ്കെടുത്തു.