അമ്പലപ്പുഴ: വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആയില്യം സർപ്പപ്പാട്ട് മഹോത്സവം 16 ന് തുടങ്ങി 22 ന് അവസാനിക്കും. വൃതശുദ്ധിയോടെ പ്രായപൂർത്തിയാകാത്ത 7 പെൺകുട്ടികളെ നാഗകന്യകകളായും 60 വയസിന് മേൽ പ്രായമുള്ള പുരുഷനെ നാഗരാജാവായും സങ്കൽപ്പിച്ച് ,​ 7 ദിവസം ക്ഷേത്രത്തിൽ താമസിപ്പിച്ച് വൃതം നോക്കി എട്ടാംനാൾ മുതൽ കാവിൽ സർപ്പക്കളം വരച്ച് ദിവസവും 3 നേരം തളിച്ചു കൊടയും നടക്കും. സമാപന ദിവസം രാത്രി 12 ന് നടക്കുന്ന നാഗബലിയോടും അടുത്ത ദിവസം നടക്കുന്ന മകം സദ്യയോടും കൂടി ചടങ്ങുകൾ സമാപിക്കും.