vn-vasavan
പരുമല സെന്റ് ഗ്രിഗോറിയസ് മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച എമർജൻസി കെയർ, ട്രോമ കെയർ സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കുന്നു

മാന്നാർ: പരുമല സെന്റ് ഗ്രിഗോറിയസ് മിഷൻ ആശുപത്രിയിൽ ആരംഭിച്ച എമർജൻസി കെയർ, ട്രോമ കെയർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ എമർജൻസി ട്രോമ കെയർ സെന്ററിന്റെ കൂദാശ കർമം നിർവഹിച്ചു. സിനിമാ താരം സിജു വിൽ‌സൺ മുഖ്യാതിഥിയായിരുന്നു. ആശുപത്രി സി.ഇ.ഒ ഫാ.എം.സി.പൗലോസ്, ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്ത, ഡോ.ലിനു ശേഖർ, ഫാ.തോമസ് വർഗീസ് അമയിൽ, കടപ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് നിഷ അശോകൻ, പഞ്ചായത്തംഗം വിമല ബെന്നി, പരുമല സെമിനാരി മാനേജർ പോൾ റമ്പാൻ തുടങ്ങിയവർ സംസാരിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ 40 കിടക്കകളും മിനി ഓപറേഷൻ തിയറ്റർ, ഐ.സി.യു തുടങ്ങിയ സംവിധാനങ്ങളോടെയാണ് പുതിയ എമർജൻസി ട്രോമ കെയർ പണി കഴിപ്പിച്ചിരിക്കുന്നത്.