മാവേലിക്കര : ശതാബ്‌ദി ആഘോഷിക്കാൻ പോകുന്ന മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധി പ്രതിമ 16ന് രാവിലെ 9.30ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസെബിയോസ് അനാച്ഛാദനം ചെയ്യും. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനാകും. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലട, ട്രസ്റ്റി ജോൺ ഐപ്പ്, മാനേജർ പ്രൊഫ.വർഗീസ് ഉലുവത്ത്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറിമാരായ വർഗീസ് പോത്തൻ, ജി.ബാബു എന്നിവർ സംസാരിക്കും.