 
മാവേലിക്കര: ജില്ലയിലെത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം 16 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്തി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടത്തി. ഫ്ലാഷ് മോബ് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിവർഗീസ്, ഡി.സി.സി സെക്രട്ടറിമാരായ നൈനാൻ .സി.കുറ്റിഗ്ലേരിൽ, കെ.എൽ.മോഹൻലാൽ, ഡി.സി.സി അംഗം അജിത്ത് കണ്ടിയൂർ, മണ്ഡലം പ്രസിഡന്റുമാരായ അനിതാ വിജയൻ, മാത്യു കണ്ടത്തിൽ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചിത്രാ ഗോപാലകൃഷ്ണൻ, ടി.സി.ജേക്കബ്, തൻസീർ കണ്ണനാംകുഴി, റേ ഫെർണാണ്ടസ്, അഡ്വ.മുത്താര രാജ്, ഫയാസ് ചാരുംമൂട്, മഞ്ചു, നിശാ നസീർ, ജോസ്, മോഹൻ എന്നിവർ സംസാരിച്ചു.