
ഹരിപ്പാട്: ഹരിപ്പാട് ഗവ.എൽ.പി.എസ് റിട്ട.അദ്ധ്യാപികയും ചേപ്പാട് ഏവൂർ വടക്ക് ഹരിമന്ദിരത്തിൽ പരേതനായ പി. ചന്ദ്രശേഖരൻ നായരുടെ (വിമുക്ത ഭടൻ) ഭാര്യയുമായ കെ.രാധാമണിയമ്മ (84) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധ പി.നായർ, സി.ആർ. ഹരികുമാർ (സെയിൽസ് മാനേജർ, ഡ്യൂക്‌സ് ബിസ്‌കറ്റ്‌സ്). മരുമക്കൾ: എച്ച്. പരമേശ്വരൻ നായർ (റിട്ട. ഡി.ജി.എം.ജെ.എസ്. ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്), ടി. പ്രിയ ( അദ്ധ്യാപിക എയ്ഞ്ചൽ ആർക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കായംകുളം). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.