 
ഹരിപ്പാട്:കായലിൽ കുട്ടപ്പൻ മെമ്മോറിയൽ മെഡിക്കൽ ഫൗണ്ടേഷൻ ആതുരസേവന രംഗത്ത് മികച്ച സേവനം കാഴ്ച്ചവച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്‌കാരവും പ്രശസ്തിപത്രവും ഡോ. രോഹിത്.എസ്. ജയരാജ് യു.ഉദയലക്ഷ്മിക്ക് നൽകി ആദരിച്ചു. കായലിൽ കുട്ടപ്പൻ മെഡിക്കൽ ഫൗണ്ടേഷന്റെ പാലിയേറ്റിവ് കെയർ വിഭാഗത്തിന്റെ കോ ഓർഡിനേറ്ററായി സേവനം കാഴ്ചവച്ച ഉദയലക്ഷ്മി ഹൈദരാബാദ് അപ്പോളോ ആശുപത്രിയുടെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരവും, ബഹറിനിലെ അൽ സൽമാനിയ മെഡിക്കൽ ആശുപത്രി 'പ്രിൻസ് സൽമാൻ ബിൻ ഹമ്മദ് മെഡിക്കൽ മെഡൽ " പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. കായലിൽ കുടുംബ സംഗമം 2022കുടുംബാഗമായ കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു.ടി.സുഭദ്രാമ്മ അദ്ധ്യക്ഷത വഹിച്ചു.കെ.സുമദത്തൻ, എസ്.പ്രമോദ്, വി.ധനജ്ജകുമാർ,എസ്.അശോകൻ, എസ്.സോളി, എൽ. ശ്രുതി,എസ്.അജി, കെ.രഞ്ജിത്ത്,ഷിജി രഞ്ജിത്ത്, അർജുൻ കല്യാൺ എന്നിവർ സംസാരിച്ചു.