 
ചേർത്തല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമികളുടെ 169-ാമത് ജയന്തി ആഘോഷിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും യൂണിയൻ ഇൻസ്പെക്ടർ എം.കെ.മോഹൻകുമാർ നന്ദിയും പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.