ആലപ്പുഴ: വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിലായി​. വാടക്കൽ ചുള്ളിയിൽ ബിജു(51), മാതാപറമ്പ് സജിത്ത്(39) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും 16 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. ബുധനാഴ്ച പകൽ നഗരത്തിലുള്ള ഒരു സ്‌കൂളിന് സമീപം നിൽക്കുകയായിരുന്ന ഇവരെ സൗത്ത് എസ്. ഐ. റജിരാജിന്റെ നേതൃത്വത്തിൽ പിടികൂടുകയായി​രുന്നു. .