premnavas

ഓച്ചിറ: മേമന കന്നിട്ടയിൽ കെ.എസ് പ്രേംനവാസ് (52) നിര്യാതനായി. എ.എെ.വൈ.എഫ് വില്ലേജ് കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ്, സി.പി.എെ ഓച്ചിറ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചി​ട്ടുണ്ട്. പരേതനായ ഷംസുദ്ദീനാണ് പിതാവ്. മാതാവ്: ലൈലാ ബീവി. ഭാര്യ: സലീന. മക്കൾ: റോഷൻ, റോഷ്നി. മരുമകൻ: ഷഹൻഷ.