ആലപ്പുഴ: തട്ടുകടയിൽ നിന്ന് പണമടങ്ങിയ പഴ്‌സും മൊബൈൽ ഫോണും എ.ടി.എം കാർഡും കവർന്നു. ആലപ്പുഴ ബീച്ച് റിസോർട്ടിന് എതിർവശം പ്രവർത്തിക്കുന്ന വാടക്കൽ ചുള്ളിക്കൽ റാഫേൽ തോമസിന്റെ തട്ടുകടയിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. മൊബൈൽ ഫോണുൾപ്പെടെ 9000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു