ചേർത്തല:വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിക്കും. താലൂക്കിലെ വിവിധ ശാഖാ കമ്മി​റ്റികളുടെ നേതൃത്വത്തിൽ പാണാവള്ളി,തേവർവട്ടം,പള്ളിചന്ത,ഒ​റ്റപ്പുന്ന,വാരനാട്,വെള്ളിയാകുളം,തണ്ണീർമുക്കം,പുത്തനങ്ങാടി,കൂ​റ്റവേലി,പെരുന്തുരുത്ത്,മുഹമ്മ, എസ്. എൽ.പുരം, മാരാരിക്കുളം,തിരുവിഴ,മായിത്തറ,കണിച്ചുകുളങ്ങര,ചേർത്തല തെക്ക്,പുളിയംകോട്,കടക്കരപ്പള്ളി,സി.എം.എസ്, ഉഴുവ,പൊന്നാംവെളി,വയലാർ,തുറവൂർ, കുത്തിയതോട്,എരമല്ലൂർ,ചന്തിരൂർ,അരൂർ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് രാവിലെ പതാക ഉയർത്തലോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.വിശ്വകർമ്മ പൂജ,ഭജന,ഭാഗവത പാരായണം,വിശ്വകർമ്മ ദിന സമ്മേളനം,കലാപരിപാടികൾ,വിദ്യാഭ്യാസ അവാർഡ് വിതരണം,ആദരിക്കൽ എന്നിവ നടക്കും.വൈകിട്ട് 4 ന് ചേർത്തല എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ ചേരുന്ന താലൂക്ക്തല സമാപന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി പി.എസ്.റെജി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ , മുൻസിപ്പൽ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ,മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,കൗൺസിലർ രാജശ്രീ ജ്യോതിഷ്, ഡയറക്ടർ ബോർ ഡംഗങ്ങളായ ഫൽഗുണൻ ആചാരി,സി.പി.പുരുഷോത്തമൻ ആചാരി,മഹിളാസംഘം പ്രസിഡന്റ് ജയ രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ കുട്ടികൾക്കായുള്ള വിശ്വകർമ്മ സ്‌കോളർഷിപ്പ് മന്ത്റി വിതരണം ചെയ്യും. ഡിഗ്രി,പി.ജി ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.