ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലെ കലവൂർ പി.ജെ.യു.പി സ്കൂളിൽ സൈക്കിൾ വിതരണവും ആദരിക്കലും ഇന്ന് വൈകിട്ട് 3ന് സ്കൂൾ അങ്കണത്തിൽ നടക്കും. സൈക്കിൾ വിതരണവും പി.എൻ.പണിക്കർ ഫൗണ്ടേഷൻ മാനവസേവ പുരസ്ക്കാരം നേടിയ സ്കൂൾ മാനേജർ പി.പ്രകാശിനെ ആദരിക്കലും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് കെ.സജിമോൻ സ്വാഗതം പറയും. മാനേജർ പി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്ത്കുമാർ,പി.എ.ജുമൈലത്ത്,ഗീതാകുമാരി,പി.കെ.ശൈലജ,ടി.ഒ.സൽമോൻ,കെ.ആർ.സിബു,സിന്ധു വിജയ്,വി.കെ.രാജു,എസ്.ജയശ്രീ എന്നിവർ സംസാരിക്കും.