s
വിശ്വകർമ്മ

മാന്നാർ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി കുരട്ടിക്കാട് 39-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ വിശ്വകർമ്മ ദിനം ആഘോഷിക്കും. രാവിലെ 8 ന് രക്ഷാധികാരി അർജ്ജുനൻ നേരൂർ പതാക ഉയർത്തും. 8.30 ന് വാഹന ഘോഷയാത്ര. വൈകിട്ട് 3 ന് പൊതുസമ്മേളനം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം താലൂക്ക് യൂണിയൻ സെക്രട്ടറി മനുകൃഷ്ണനും രോഗികൾക്ക് ചികിത്സാ സഹായ വിതരണം പുളിമൂട്ടിൽ ഗണപതി ആചാരിയും നിർവ്വഹിക്കും.