ഹരിപ്പാട്: തുള്ളൽ ആചാര്യൻ ഏവൂർ ദാമോദരൻ നായരുടെ സ്മരണാർത്ഥം ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്‌ നൽകി വരുന്ന ഏവൂർ ദാമോദരൻ നായർ അവാർഡിന് 45 വയസ് കഴിഞ്ഞ മുതിർന്ന തുള്ളൽ പ്രതിഭകളിൽ നിന്ന് ട്രസ്റ്റ്‌ അപേക്ഷ ക്ഷണിച്ചു. പ്രായം, വിദ്യാഭ്യാസം, മികവ് തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും പാസ് പോർട്ട്‌ സൈസ് ഫോട്ടോയും ചേർത്ത് 30 നകം അപേക്ഷ ലഭിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്, ഏവൂർ സൗത്ത്, കീരിക്കാട് പി. ഒ., പിൻ-690508, ആലപ്പുഴ ജില്ല. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന ഏവൂർ ദാമോദരൻ നായർ അവാർഡ് ഒക്ടോബറിൽ ഏവൂർ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.