ഹരിപ്പാട് : പ്ളസ് ടു സയൻസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ഏഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഡി.എം ഗ്രൂപ്പിന്റെ ബാംഗ്ലൂരിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിൽ ബി. എസ് സി അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, റേഡിയോളജി, ഡയാലിസിസ് ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മൂന്നു വർഷം പഠനവും ഒരു വർഷം ഇന്റേൺഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. മികച്ച വിജയം നേടുന്നവർക്ക് ആസ്റ്റർ ഡി.എം ഗ്രൂപ്പിന്റെ 56 ആശുപത്രികളിലേക്ക്‌ കാമ്പസ്‌ സെലക്ഷൻ ഉണ്ടാകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വാർഷിക ഫീസ് 70000 രൂപ. ഹോസ്റ്റൽ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് അനൂപ് ശ്രീരാജ് - അഡ്മിഷൻ കോർഡിനേറ്റർ, ഫോൺ: 9747100333. www.asterbangalore.com