ആലപ്പുഴ : സി.ബി.എസ്.ഇ ജില്ലാ കലോത്സവം നവംബർ 4 മുതൽ 12 വരെയുള്ള പുന്നപ്ര ജ്യോതി നികേതൻ കാമ്പസിൽ നടത്താൻ തീരുമാനിച്ചു. ജില്ലയിലെ എൺപതോളം സ്‌കൂളുകളിൽ നിന്ന് മൂവായിരത്തിലധികം വിദ്യാർത്ഥികൾ 122 ഇനങ്ങളിലായി പങ്കെടുക്കും.
ആലോചനാ യോഗം ജില്ലാ പ്രസിഡന്റ് ഡോ. എ.നൗഷാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ.സാംജി മാത്യു , പ്രോഗ്രാം കൺവീനർ ആശാ യതീഷ് , മാലാ ശശി , കെ.ജെ.സന്ധ്യാവ് എന്നിവർ സംസാരിച്ചു . കലോത്സവം ജനറൽ കൺവീനറും ജ്യോതി നികേതൻ സ്‌കൂൾ പ്രിൻസിപ്പലുമായ സെൻ കല്ലുപുര സ്വാഗതം പറഞ്ഞു. കലോത്സവം മാനുവലിന്റെ പ്രകാശനം ഡോ. നൗഷാദ് നിർവഹിച്ചു.