tor
എസ്.എൻ.ഡി.പി യോഗം 4365-ാം നമ്പർ പറയകാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ നടത്തിയ ഘോഷയയാത്ര

തുറവൂർ : എസ്.എൻ.ഡി.പി യോഗം 4365-ാം നമ്പർ പറയകാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. വല്ലേത്തോട്ടിൽ നിന്നും ആരംഭിച്ച വർണശബളമായ ഘോഷയാത്ര നാലുകുളങ്ങര ഗുരുസന്നിധിയിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് ആർ. ബിജു ഭദ്രദീപം പ്രകാശിപ്പിച്ചു. എസ്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണം ചേർത്തല യുണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. വി.ശശികുമാർ ഉന്നത വിജയികളെ ആദരിച്ചു.ശാഖയിലെ 35 മുതിർന്ന അംഗങ്ങൾക്കുള്ള ഓണപ്പുടവ സമർപ്പണം ബിജി സന്തോഷ് നിർവഹിച്ചു. ദൈവദശകത്തെ ആസ്പദമാക്കി വനിതകൾ ചുവട് വച്ച തിരുവാതിര അരങ്ങേറി. പ്രസിഡന്റ് ആർ. ബിജു, വൈസ് പ്രസിഡന്റ് ഭദ്രൻ, സെക്രട്ടറി അജയൻ പറയകാട്, ആഘോഷ കമ്മിറ്റി ചെയർമാൻ സിനേഷ് പാടത്ത് , വൈസ് ചെയർമാൻ സുഭാഷ് പാടത്ത് , ജന.കൺവീനർ ദിലിപ് ദാസ് കൺവീനർ രാജകല രതീഷ് , കെ.കെ.സന്തോഷ്, സന്തോഷ് മരോട്ടിക്കൽ, പ്രിൻസ്,ബബിഷ് ,അജിത്ത്, അനിൽ കുമാർ,സ്മിതാ സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.