s
ബി.ജെ.പി

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ നാളെ മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ജില്ലയിൽ സേവന പരിപാടികൾ സംഘടിപ്പിക്കാൻ അമ്പലപ്പുഴയിൽ ചേർന്ന ബി.ജെ.പി ജില്ലാ നേതൃയോഗം തീരുമാനിച്ചു .

'ഏക് ഭാരത്,ശ്രേഷ്ഠ ഭാരത്' എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പുകൾ, ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ, ശുചിത്വ ഡ്രൈവുകൾ തുടങ്ങിയവനടത്തും. യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ മാർഗനിർദ്ദേശം നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി വിമൽ രവീന്ദ്രൻ സംസാരിച്ചു .