photo
പോഷകാഹാര മാസാചരണം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭ, വനിതാശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് ആലപ്പുഴ അർബൻ, എൻ.എച്ച്.എം, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷകാഹാര മാസാചരണവും പോഷകാഹാര പ്രദർശന എക്‌സിബിഷനും സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നുമുതൽ 30 വരെ പോഷകാഹാര മാസാചരണമായി ആചരിക്കുന്നത്. ജനറൽ ആശുപത്രി ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് പോഷകാഹാര മാസാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.പോഷകാഹാര പ്രദർശന ഉദ്ഘാടനം ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ.ഷീബ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്,നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീനരമേശ്, പാലസ് വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ, ജില്ലാ പ്രോജക്ട് മാനേജർ ഡോ.രാധാകൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട്
ഡോ.കെ.ആർ.രാജൻ, ആലപ്പുഴ അർബൻ സി.ഡി.പി.ഒ പി.വി.ഷേർലി, ഇന്നർവീൽ വുമൺ ക്ലബ് ഭാരവാഹികളായ നിമ്മി ,പത്മജ,തുടങ്ങിയവർ സംസാരിച്ചു.