ആലപ്പുഴ: വിശ്വകർമ്മ ജയന്തിദിനമായ നാളെ ബി.എം.എസ് ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ജില്ലയിലെ 18 മേഖലാകേന്ദ്രങ്ങളിൽ തൊഴിലാളി പ്രകടനവും പൊതുമ്മേളനവും നടത്തും. ജില്ലാതല ഉദ്ഘാടനം ചെങ്ങന്നൂരിൽ ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് മുഖ്യപ്രഭാഷണം നടത്തും.