s
rahul

പൂച്ചാക്കൽ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ കേരള പ്രദേശ് കർഷക കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് പ്രവർത്തക യോഗം തീരുമാനിച്ചു. ബ്ലോക്കിലെ ആറ് മണ്ഡലങ്ങളിൽ നിന്നായി 100പ്രവർത്തകരെ പങ്കെടുപ്പിക്കും. ജെ.ബി ആർക്കേഡിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജി.വത്സപ്പൻ അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറി അഷറഫ് കാരക്കാട്, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, ജില്ലാ നിർവാഹക സമിതി അംഗം റംല റഹീം, മണ്ഡലം പ്രസിഡന്റുമാരായ ടി.ടി.വിശ്വനാഥൻ, സുധീർ പടക്കാറ, ജോസഫ് കണ്ണന്തറ, രവീന്ദ്രൻ നായർ, പി.എൻ.പി.പണിക്കർ, സി.വി.സദാനന്ദൻ എന്നിവർ സംസാരിച്ചു.