st-joseph
സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുതിയ കെട്ടിടം : ആശിർവാദം ഇന്ന് (16.09.2022-വെള്ളി )

ആലപ്പുഴ : പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ആശിർവാദവും ഉദ്ഘാടനവും ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.ജോർജ് കിഴക്കേവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, അഭ്യുദയകാംഷികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കെട്ടിടം നിർമിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഡാനി നെറ്റോയും പി.ടി.എ പ്രസിഡന്റ് സിബി ഡാനിയേലും അറിയിച്ചു.