ambala
ഗംഗാധരൻ

അമ്പലപ്പുഴ: തെരുവുനായയുടെ കടിയേറ്റ 65 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർഷകനായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി വിപിൻ നിവാസിൽ ഗംഗാധരനാണ് (65) കടിഞ്ഞ ദിവസം വൈകിട്ട് 5 ഓടെ വീടിന് സമീപത്തെ കടയിലേക്കു പോകുന്നതിനിടെ നായയുടെ കടിയേറ്റത്. ഇരുകാലുകളിലും മാരകമായി മുറിവേറ്റ ഗംഗാധരനെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു