
ആലപ്പുഴ : അന്തർ സംസ്ഥാന സൗത്ത് സോൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആഷ്ലിൻ അലക്സാണ്ടർ, ജോയ് കെ.സൈമൺ, ആദിത്യ പി.എസ് എന്നിവർക്കും ഷട്ടിൽ ബാഡ്മിന്റൺ അന്തർ സംസ്ഥാന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ സ്വർണമെഡൽ നേടിയ റോബൻസ് വി.റോണി എന്നിവരെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ അനുമോദിച്ചു. ആലപ്പുഴ ബാസ്‌കറ്റ്ബാൾ അസോസിയേഷൻ സ്റ്റേഡിയത്തിൽ ചേർന്ന യോഗം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥികൾ താരങ്ങളെ പൊന്നാടയും മെഡലും അണിയിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ബാസ്‌കറ്റ്ബാൾ അസോസിയേഷൻ ഭാരവാഹി റോണി മാത്യു സ്വാഗതം പറഞ്ഞു.ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി എസ്.വിനോദ് കുമാർ , ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.എ.വിജയകുമാർ, ട്രയത് ലോൺ താരം ബിനീഷ് തോമസ്, , വി.കെ.നാസറുദ്ദീൻ,വിമൽ പക്കി, നൗഷാദ് എന്നിവർ പങ്കെടുത്തു.
അഡ്വ. സുധീഷ് നന്ദി പറഞ്ഞു.