ആലപ്പുഴ: നഗരസഭ കൈതവന വാർഡിൽ ഏഴരപ്പറ വീട്ടിൽ, 105 വയസുള്ള സീതാലക്ഷ്മിയമ്മയ്ക്ക് രേഖകൾ എല്ലാമായി​! ഇതുവരെ റേഷൻ കാർഡ്, ആധാർ, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് തുടങ്ങിയവയൊന്നും ഇല്ലാതെ കഴിഞ്ഞിരുന്ന സീതാലക്ഷ്മിയമ്മയ്ക്ക് വാർഡ് കൗൺസിലർ സജേഷ് ചക്കുപറമ്പിലിന്റെയും സന്നദ്ധ പ്രവർത്തകരുടെയും ‌നേതൃത്വത്തിലാണ് ഇവയൊക്കെ ശരിയാക്കിയത്.

പെൻഷനു വേണ്ടിയുള്ള അപേക്ഷ നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് വീട്ടിലെത്തി വാങ്ങിയിരുന്നു. പെൻഷൻ തുക ചെയർപേഴ്‌സൺ നേരിട്ട് ഇന്നലെ കൈമാറി. ചടങ്ങിൽ സജേഷ് ചക്കുപറമ്പിൽ, പൊതുപ്രവർത്തകരായ മണികണ്ഠൻ, മിനി വേണുഗോപാൽ, എ.ഡി.എസ് ചെയർപേഴ്‌സൺ രമ്യ മനോജ്, മിനി ജോർജ്ജ്, അക്ഷയ സെന്റർ ഉടമ കല തുടങ്ങിയവർ പങ്കെടുത്തു.