
ചേർത്തല: ഗവ. പോളിടെക്നിക് കോളേജിൽ ജെണ്ടർ ബഡ്ജറ്റിംഗ് പദ്ധതി പ്രകാരം പൊതുമരാമത്തു വകുപ്പ് നിർമ്മിച്ചു നൽകിയ സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രം തുറന്നു. മന്ത്റി പി.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.നാടിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന കോളേജിലെ മെക്കാനിക്കൽ ബ്ലോക്കിന്റെ നിർമ്മാണ തടസം നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനീയർ ബീഷ റിപ്പോർട്ട് അവതരിപ്പിച്ചു.പി.ഉണ്ണിക്കൃഷ്ണൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ,കൗൺസിലർ സീമ ഷിബു,പി.ടി.എ വൈസ് പ്രസിഡന്റ് ബാബു തൈക്കാട്ടുശ്ശേരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ കെ.എം.രമേഷ്, പ്രിൻസിപ്പൽ ഹരിലാൽ എസ്.ആനന്ദ്, വനിതാ സെൽ കോ-ഓർഡിനേറ്റർ കെ.എ.ലിസവെറ്റ തുടങ്ങിയവർ പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.