മാവേലിക്കര: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണമടഞ്ഞ മൂന്നു പേരുടേയും കുടുംബങ്ങൾക്ക് സഹായധനം അടിയന്തരമായി നൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഭക്തജനങ്ങളെ വളരെയധികം സങ്കടപ്പെടുത്തിയ ഈ അപകടമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും നാളിതുവരെ ഒരു സാമ്പത്തിക സഹായവും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അപകടത്തിനെ പറ്റി ശരിയായ അന്വേഷണം നടത്താനും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആശ്വാസ സഹായം നൽകാനും സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.