a
മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംമ്പരജാഥ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ഗോപന് പതാക കൈമാറി മുന്‍ എം.എല്‍.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ജില്ലയിലെത്തുന്ന ഭാരത് ജോഡോ യാത്രയിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നും 3000 പ്രവർത്തകർ അണിചേരുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.കെ.ഷാജുവും കൺവീനർ അഡ്വ.കെ.ആർ.മുരളീധരനും പറഞ്ഞു. നൂറനാട്, മാവേലിക്കര ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാരുംമൂട്ടിലും മാവേലിക്കരയിലും വിളംബര ജാഥകൾ നടന്നു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിളംമ്പരജാഥ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ഗോപന് പതാക കൈമാറി മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റുന്മാരായ കെ.ആർ.മുരളീധരൻ, കല്ലുമല രാജൻ, നൈനാൻ.സി.കുറ്റിശേരിൽ, അനി വർഗീസ്, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, കണ്ടിയൂർ അജിത്ത്, അജയൻ തൈപ്പറമ്പിൽ, സജീവ് പ്രായിക്കര, മനസ് രാജപ്പൻ, കൃഷ്ണകുമാരി, വർഗീസ് പോത്തൻ, ശാന്തി അജയൻ, അനിത വിജയൻ, രമേശ് ഉപ്പാൻസ്, സഖീർ ഹുസൈൻ, അനിൽതോമസ്, അനിത ജോൺ, ചിത്രാമ്മാൾ, തോമസ് ജോൺ, ജയ്സൺ, ജസ്റ്റിൻസൺ പാട്രിക്, അശോക് കുമാർ, ഭാസ്‌കരൻ, ശശിധരൻ, വിജയൻപിള്ള, ശശിധരൻനായർ, സുരേഷ് വരിക്കോലിൽ, ഉമ, രാജേശ്വരി തുടങ്ങിയവർ നേതൃത്വം നൽകി.