 
ചേർത്തല:ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവന ക്ഷേത്രത്തിനുസമീപം മരം വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് റോഡിലേക്ക് മരംമറിഞ്ഞത്.ഇലക്ട്രിക് ലൈനും പോസ്റ്റുമടക്കം തകർന്നു.ചേർത്തലയിൽ നിന്നും അഗ്നിശമനസേനയും ചേർത്തല,അർത്തുങ്കൽ കെ.എസ്.ഇ.ബി അധികൃതരുമെത്തിയാണ് നാട്ടുകാരുടെ സഹകരണത്തിൽ രണ്ടുമണിക്കൂർ പരിശ്രമിച്ച് മരംവെട്ടിമാറ്റിയത്.ഗതാഗതം പൂർണമായും തടസപ്പെട്ടതിനാൽ മറ്റുറോഡുകളിലൂടെ ഗതാഗതം തിരിച്ചുവിട്ടു.ഏഴുമണിയോടെയാണ് ഗതാഗതം സുഗമമായത്.സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന മാവാണ് മറിഞ്ഞത്.