ആലപ്പുഴ: ദേശീയപാത വികസനത്തിനായി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ നിന്നും കെട്ടിട ഉടമകളും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരും ഉടൻ സ്വയം ഒഴിഞ്ഞു പോകണമെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഒഴിയാത്തവരെ അറിയിപ്പ് കൂടാതെ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.