ആലപ്പുഴ: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ആദ്യ മാസ നറുക്കെടുപ്പിൽ, രണ്ടാം സമ്മാനമായ രണ്ടു ലക്ഷം രൂപ നേടിയ എടത്വ സ്വദേശി അഖിലിനെ കളക്ടർ വി.ആർ.കൃഷ്ണ തേജ അനുമോദിച്ചു. ആലപ്പുഴ ജി.എസ്.ടി ജോയിന്റ് കമ്മിഷണർ വി.ജി.രഘുനാഥൻ, ഡെപ്യൂട്ടി കമ്മിഷണർമാരായ എ.ആർ.ഹുസൈൻ കോയ, പി.ജെ.ലത, അസിസ്റ്റന്റ് കമ്മിഷണർമാരായ ജെ.വി.ജയശ്രീ, എസ്.വേണുക്കുട്ടൻ, എസ്.ടി.ഒമാരായ ടി.ആർ.ജോസഫ്, ബിന്ദുശ്രീ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.