photo-
ആലപ്പുഴ ജില്ലാ ജൂഡോ അസോസിയേഷന്റെ മുഖ്യ പരിശീലന കേന്ദ്രമായ കാനോ ജ്യൂസോ സ്കൂളിന്റെ സ്വന്തം കെട്ടിടം ചാരുംമൂട് പറയംകുളത്ത് എം.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : ആലപ്പുഴ ജില്ലാ ജൂഡോ അസോസിയേഷന്റെ മുഖ്യ പരിശീലന കേന്ദ്രമായ കാനോ ജൂഡോ സ്കൂൾ പറയംകുളം ജംഗ്ഷന് തെക്കുവശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡി.ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജെ.നിസാമുദീൻ ആമുഖ പ്രഭാഷണം നടത്തി. ഓഫീസ് ഉദ്ഘാടനം എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് നിർവ്വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉന്നത വിജയം നേടിയ ജൂഡോ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജി.വേണു ,കെ.ആർ. അനിൽകുമാർ , സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ , ജൂഡോ കോച്ച് എസ്.പ്രകാശ്, ദീപാ ജ്യോതിഷ്, രജിത അളകനന്ദ, കെ.എസ്.രവി , സന്തോഷ് കൊച്ചു പറമ്പിൽ , സോമൻ ഉപാസന, ജി.ചന്ദ്രബാബു ഭാവചിത്ര ആർ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.