
കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു
ചേർത്തല : ദേശീയപാതയിൽ തങ്കി കവലക്കു സമീപം നിയന്ത്റണം വിട്ട കാർ മീഡിയൻ കടന്ന് എതിർദിശയിലെ കുറ്റിക്കാട്ടിലേക്കു പാഞ്ഞുകയറി.കാറിലുണ്ടായിരുന്ന മൂന്നുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടസ്ഥലത്തെത്തിയ ജനങ്ങൾ സംശയമുയർത്തിയതിനെ തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വടക്കു ഭാഗത്തുനിന്ന് വന്നകാറാണ് മീഡിയൻ കടന്ന് എതിർദിശയിൽ എത്തിയത്.ഈ സമയം മറ്റുവാഹനങ്ങളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.