 
മാന്നാർ :ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മുട്ടം ആപ്പഴഞ്ഞിയിൽ മുരളീധര വാല്യൻ (59) ആണ് മരിച്ചത്. ആഗസ്റ്റ് 17ന് ചെന്നിത്തല ഫെഡറൽ ബാങ്കിന് കിഴക്ക് വശത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മാന്നാർ പൊലിസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ :മീനാക്ഷിയമ്മാൾ. മക്കൾ :മനോജ്, സുനിൽ, അമ്പിളി.