 
അമ്പലപ്പുഴ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടി പൊക്കപ്പുറത്ത് (ചിറയിൽ) വീട്ടിൽ നടരാജന്റെ മകൻ മെറിൻരാജ്( 33 ) ആണ് മരിച്ചത്.തിരുവോണ ദിവസം രാത്രി 7. 30 ഓടെ ദേശീയ പാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ച് മെറിൻരാജ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മെറിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ,പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയിൽ മരിച്ചു. സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3ന്. അമ്മ: സുലോചന. സഹോദരി: നയന.