ആലപ്പുഴ: ഓട്ടോയിൽ കടത്തിയ 10 ചാക്ക്​ റേഷനരിയുമായി യുവാവ്​ പിടിയിലായി. പുന്നപ്രയിൽ വാടകയ്ക്ക്​ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ആഷിത്​ (33) ആണ്​ നോർത്ത്​ എസ്​.ഐ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനിൽ കുടുങ്ങിയത്​. ഇയാൾ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട്​ 7.30 കൊമ്മാടി ബൈപാസിന്​ സമീപമായിരുന്നു സംഭവം. വിവിധയിടങ്ങളിൽനിന്ന്​ സമാഹരിച്ച റേഷനരി ഏജന്റിന്​ കൊടുക്കാൻ കൊണ്ടുവന്നതാണെന്നാണറിയുന്നത്.