ambala
കഞ്ഞിപ്പാടം ലോവർ പ്രൈമറി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: കഞ്ഞിപ്പാടം എൽ.പി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. മാനേജ്മെന്റിനേയും മുൻ പ്രഥമാദ്ധ്യാപകരേയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, എ.ഇ.ഒ സുമാദേവി, ബി.പി.ഒ സുമംഗലി, ജനപ്രതിനിധികളായ പി.എം. ദീപ, പ്രജിത് കാരിക്കൽ, ലേഖാ മോൾ സനൽ, വി.ആർ. അശോകൻ, അനിത, വിവേകാനന്ദൻ, യു.എം.കബീർ തുടങ്ങിയവർ പ്രസംഗിച്ചു.