s
വള്ളംകളി

ഹരിപ്പാട് : 2022ലെ ചാമ്പ്യൻസ് ബോട്ട് ലീഗിലെ പ്രഥമ മത്സരമായ 53ാമത് കരുവാറ്റ വള്ളംകളി ഇന്ന് കരുവാറ്റ ലീഡിംഗ് ചാനലിൽ നടക്കും. നെഹ്റുട്രോഫ് ജലമേളയിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത ഒൻപത് ചുണ്ടൻവള്ളങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ പോരടിക്കുക. ഇതോടൊപ്പം മറ്റ് ചുണ്ടൻവള്ളങ്ങളുടെയും വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെയും മത്സരവും നടക്കും.

മഹാദേവികാട് കാട്ടിൽ തെക്കതിൽ, നടുഭാഗം, ചമ്പക്കുളം, കാരിച്ചാൽ, ദേവസ്, പായിപ്പാട് , ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, വീയപുരം എന്നീ 9 ചുണ്ടൻ വള്ളങ്ങളാണ് സി.ബി.എല്ലിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് മത്സര വള്ളംകളി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അദ്ധ്യക്ഷത വഹിക്കും.മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മാനദാനം നിർവഹിക്കും.

എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. എച്ച് സലാം എം.എൽ.എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് പതാക ഉയർത്തും. വാർത്താസമ്മേളനത്തിൽ സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ.കുറുപ്പ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, ജലോത്സവ സമിതി സെക്രട്ടറി അഡ്വ.എം.എം.അനസലി, പി.വി.ജയപ്രസാദ്, ഷാജി കരുവാറ്റ, സുരേഷ് കളരിക്കൽ, വി രാജു തുടങ്ങിയവർ പങ്കെടുത്തു.