s
സി.പി.ഐ

ആലപ്പുഴ: സി.പി.ഐ.സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ 29ന് രാവിലെ എട്ടിന് വയലാറിൽ നിന്ന് പ്രയാണം ആരംഭിക്കും. വിപ്ലവ ഗായിക പി.കെ.മേദിനി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന് പതാക കൈമാറും. ചട്് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എം.കെ.ഉത്തമൻ, ദീപ്തി അജയകുമാർ, മഎം.സി.സിദ്ധാർത്ഥൻ, കെ.ബി.ബിമൽ റോയ്, പി.എം.അജിത്കുമാർ, ടി.ടി.ജിസ്‌മോൻ എന്നിവർ പ്രസംഗിച്ചു. എം.കെ.ഉത്തമൻ ചെയർമാനായും എം.സി.സിദ്ധാർത്ഥൻ കൺവീനറായുമാണ് സംഘാടക സമിതി.

.