 
അമ്പലപ്പുഴ: തെരുവുനായ കടിച്ചതിനെ തുടർന്ന് പേ വിഷബാധ ലക്ഷണങ്ങൾ കാട്ടിയ പൂർണഗർഭിണിയായ ആടിനെ മൃഗഡോക്ടറെത്തി കുത്തിവച്ച് കൊന്നു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമോന്റെ ആടിനെയാണ് ഡോ. ബിജു കുത്തിവച്ച് കൊന്നത്. 4 ദിവസം മുൻപ് തെരുവുനായയുടെ കടിയേറ്റ ആടിനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൂട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു. വായിൽ നിന്നു നുരയും പതയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്നാണ് കൊല്ലാൻ തീരുമാനിച്ചത്. പ്രസവത്തിന് 20 ദിവസം ബാക്കിയുള്ളപ്പോഴാണ് ആടിന് നായയുടെ കടിയേറ്റത്. മുൻ പ്രസവത്തിലെ 8 മാസം പ്രായമുള്ള കുട്ടിക്കും കടിയേറ്റതായി സംശയമുണ്ട്. ഇതും നിരീക്ഷണത്തിലാണ്.